വിനോദ നികുതി: നിയമവിരുദ്ധമെന്ന് ബ്ലാസ്റ്റേഴ്സ്

Friday 21 October 2022 4:51 AM IST

കൊച്ചി: ഹൈക്കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുകൾക്ക് വിരുദ്ധമായാണ് വിനോദനികുതി അടയ്ക്കണമെന്ന നോട്ടീസ് കോർപ്പറേഷൻ അയച്ചതെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ. നോട്ടീസ് അയച്ച കോർപ്പറേഷന്റെ നടപടി കോടതിയലക്ഷ്യവും നിയമപരമായി നിലനിൽക്കാത്തതുമാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി രേഖാമൂലം മറുപടി നൽകിയതായും നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും അധികൃതർ അറിയിച്ചു.

രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയപ്പോൾ കേരളത്തിൽ ഫുട്‌ബാൾ മത്സരങ്ങൾക്ക് ഉൾപ്പെടെ വിനോദനികുതി ഒഴിവാക്കി 2017ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഐ.എസ്.എൽ മത്സരത്തിന് വിനോദ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റിഷനും നിലവിലുണ്ട്. മത്സരത്തിന് വിനോദ നികുതി അടയ്ക്കുന്നതിന് നൽകിയ നോട്ടീസും നടപടികളും സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഐ.എസ്.എൽ അധികൃതർ അറിയിച്ചു.

Advertisement
Advertisement