മുക്കം ഉപജില്ലയ്ക്ക് ശാസ്ത്ര കിരീടം

Saturday 22 October 2022 12:02 AM IST
കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മുക്കം ഉപജില്ല ടീം

@ വൊക്കേഷണൽ എക്സ്പോ ഇന്നും തുടരും

കോഴിക്കോട്: രണ്ടുദിവസം നീണ്ടുനിന്ന ജില്ലാ ശാസ്ത്രോത്സവത്തിന് തുലാമഴയോടെ കൊടിയിറക്കം.1024 പോയിന്റുമായി മുക്കം ഉപജില്ലയ്ക്കാണ് കിരീടം. 977 പോയിന്റുമായി കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനവും 897 പോയിന്റുമായി പേരാമ്പ്ര മൂന്നാം സ്ഥാനവും നേടി.
തോടന്നൂർ - 896, വടകര - 892, കുന്നുമ്മൽ - 890, കൊടുവള്ളി - 874, കൊയിലാണ്ടി - 7 77, മേലടി - 737,
നാദാപുരം -737, ചേവായൂർ - 729, ബാലുശ്ശേരി - 725, ഫറൂഖ് -717, ചോമ്പാല - 690, കോഴിക്കോട് റൂറൽ -614, കുന്ദമംഗലം - 528, താമരശ്ശേരി- 392 പോയിന്റും നേടി.

സ്കൂൾ അടിസ്ഥാനത്തിൽ 430 പോയിന്റുമായി മേമുണ്ട ഹയർ സെക്കൻഡറിയാണ് ഒന്നാമത്. 347 പോയിന്റുമായി മടവൂർ ചക്കാലക്കൽ എച്ച്.എസ് രണ്ടാം സ്ഥാനത്തെത്തി.

ജില്ലാ പഞ്ചായത്തംഗം ഐ.പി രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക് വിതരണം ചെയ്തു. നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.ഡി.ഇ സി.മനോജ് കുമാർ മുഖ്യാതിഥിയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജസ് കുനിയിൽ, നന്മണ്ട എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപകൻ അബൂബക്കർ സിന്ദീഖ്, പ്രിൻസിപ്പൽ പി.ബിന്ദു, പി.ടി.എ പ്രസിഡന്റ് ടി.എം.സുരേഷ് എന്നിവർ പ്രസംഗിച്ചു. ഇ.ഒ. മനോഹരൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. ദേവാനന്ദൻ നന്ദിയും പറഞ്ഞു. ശാസ്ത്ര, ഗണിത ശാസ്ത്ര, ഐ.ടി., സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ മേളകളും വൊക്കേഷണൽ എക്സ്‌പോയുമാണ് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ നടന്നത്. ശാസ്ത്രമേള സമാപിച്ചെങ്കിലും വൊക്കേഷണൽ എക്സ്പോ ഇന്നും തുടരും.

Advertisement
Advertisement