വിദ്യാലയങ്ങൾ കുടുതൽ മികവിലേക്ക്: മന്ത്രി വി.ശിവൻകുട്ടി

Saturday 22 October 2022 12:10 AM IST

കൊല്ലം: കാലാനുസൃതമായ മാറ്റങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ മികവ് കൂടുതൽ മെച്ചപ്പെടുത്തുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പേരൂർ മീനാക്ഷി വിലാസം ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക അടുക്കള, ഡൈനിംഗ് ഹാൾ, ഷട്ടിൽ കോർട്ട്, സൈക്കിൾ പാർക്കിംഗ് ഷെഡ് എന്നിവ കെട്ടിടത്തിലൊരുക്കിയിട്ടുണ്ട്. പി.സി വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദൻ എം.പി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്.ഹുസൈൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദേവദാസ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, കരിക്കുലം പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.വി.അനിൽ കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ.രേണുക തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement