നീ​രീ​ക്ഷ​ണ കാ​മ​റ​യും​ ലൈ​റ്റും സ്ഥാ​പി​ക്ക​ണം

Saturday 22 October 2022 12:44 AM IST

ചാ​ത്ത​ന്നൂർ: പോ​ള​ച്ചി​റ ബ​ണ്ട് പാ​ല​ത്തിൽ നി​രീ​ക്ഷ​ണ കാ​മ​റ​യും ലൈ​റ്റും സ്ഥാ​പി​ക്ക​ണ​മെ​ന്ന് ചി​റ​ക്ക​ര കോൺ​ഗ്ര​സ് പാർ​ല​മെന്റ​റി പാർ​ട്ടി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ​ദി​വ​സം ഇവിടെ ഇ​രു വി​ഭാ​ഗ​ങ്ങൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തിൽ നി​ര​വ​ധി പേർ​ക്ക് പ​രി​ക്കേറ്റിയിരുന്നു.വെ​ളി​ച്ച​മി​ല്ലാ​ത്തതിനാൽ സ​ന്ധ്യ കഴിഞ്ഞാൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റിയിരിക്കുകയാണിവിടം. സാ​യാ​ഹ്ന ന​ട​ത്ത​ക്കാ​ര​ട​ക്കം നി​ര​വ​ധി പേ​രെ ഇ​വർ ഭീ​ഷ​ണി​പ്പെ​ടു​ത്തുന്നതും പതിവാണ്.കെ.സു​ജ​യ​കു​മാർ, ദി​ലീ​പ് ഹ​രി​ദാ​സൻ, ഉ​ളി​യ​നാ​ട് ജ​യൻ, സു​ബി പ​ര​മേ​ശ്വ​രൻ, കെ.സു​രേ​ന്ദ്രൻ, മേ​രി റോ​സ് എ​ന്നി​വർ സം​സാ​രി​ച്ചു.

Advertisement
Advertisement