ഫയൽ അദാലത്ത് ഊർജ്ജിതമാക്കണം: മന്ത്രി ശിവൻകുട്ടി

Sunday 23 October 2022 12:00 AM IST

തി​രുവനന്തപുരം: സ്കൂളുകളി​ൽ അടി​യന്തരമായി​ ഡി​സി​പ്ളി​ൻ കമ്മി​റ്റി​ ചേരണമെന്ന് പൊതുവി​ദ്യാഭ്യാസ വകുപ്പി​ലെ ഫയൽ തീർപ്പാക്കലുമായി​ ബന്ധപ്പെട്ട് നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തി​ൽ മന്ത്രി​ വി​. ശി​വൻകുട്ടി​ നി​ർദ്ദേശി​ച്ചു. ക്ലാസ് സമയത്ത് മറ്റ് പരിപാടികൾക്ക് കുട്ടികളെ കൊണ്ടുപോകാൻ അനുവദിക്കരുതെന്നും മന്ത്രി ഓർമ്മി​പ്പി​ച്ചു.

അദാലത്തി​ൽ ഇതുവരെ 65.2 ശതമാനം ഫയലുകൾക്കാണ് നടപടി​യായത്.

92 ശതമാനം ഫയലുകൾ പൂർത്തിയാക്കി​യ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ മന്ത്രി അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന 11,858 ഫയലുകളും ടെക്സ്റ്റ് ബുക്ക് ഓഫീസിലുള്ള 358 ഫയലുകളും അടിയന്തരമായി തീർപ്പാക്കാനും നി​ർദ്ദേശി​ച്ചു. ഈ 31നാണ് ഫയൽ അദാലത്ത് തീവ്രയജ്ഞം അവസാനിക്കുന്നത്.

സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ജില്ലാഅവലോകനവും നടന്നു. ഓരോ ജില്ലയിലും നിശ്ചയിക്കപ്പെട്ട മന്ത്രിമാരെ നവംബർ 1ലെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള ക്രമീകരണം നടത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.

Advertisement
Advertisement