കോ-ഓപ്പറേറ്രീവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ രജതജൂബിലി ആഘോഷം

Sunday 23 October 2022 12:04 AM IST

തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്രീവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷന്റെ രജതജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരം മൗണ്ട് കാർമ്മൽ കൺവെൻഷൻ സെന്ററിൽ നവംബർ 8ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനങ്ങളിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ജെ. ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സഹകരണ പെൻഷണേഴ്‌സ് ബോർഡ് ചെയർമാൻ ആർ. തിലകൻ, വി. ജോയ് എം.എൽ.എ, കോലിയക്കോട് കൃഷ്‌ണൻ നായർ, കരകുളം കൃഷ്‌ണപിള്ള തുടങ്ങിയവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.സുകുമാരനും ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്‌ണനും അറിയിച്ചു.

Advertisement
Advertisement