സ്വപ്നയുടെ ആരോപണങ്ങളിൽ സർക്കാർ നടപടി എടുക്കണം: വി.മുരളീധരൻ

Sunday 23 October 2022 12:00 AM IST

തിരുവനന്തപുരം:സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ സംസ്ഥാനസർക്കാരിന്റെ മൗനം ദുരൂഹമാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. സ്ത്രീപീഡനവകുപ്പ് ചുമത്തി മുന്നോട്ടുപോകേണ്ട ആരോപണങ്ങളിൽ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.സംസ്ഥാന മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഹൈജാക്ക് ചെയ്യാനാകില്ലെന്നും വി.മുരളീധരൻ പ്രതികരിച്ചു.

സൈനികനെ ആക്രമിച്ചതിലൂടെ കേരളം എങ്ങോട്ടെന്ന് ജനം വിലയിരുത്തട്ടെ.സിപിഎമ്മുകാർക്കൊപ്പം നിൽക്കുന്ന പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനസർക്കാരിനുള്ളത്. പൊലീസിനെ സിപിഎം ജില്ലാ സെക്രട്ടറിമാർ നിശ്ചയിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

സർവകലശാലകളിൽ
മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെ ബന്ധുക്കളേയും തിരുകിക്കയറ്റാനുള്ള നീക്കത്തിന് എതിരെയാണ് ഗവർണറുടെ പോരാട്ടം. കേരളത്തിലെ സർവകലാശാലകളിൽ കമ്യൂണിസ്റ്റവത്കരണമാണ് നടക്കുന്നത്.
വിരട്ടി ഗവർണറെ നിലക്ക് നിർത്താമെന്നത് നടക്കില്ല. യുജിസി ചട്ടം പാലിച്ച് മാത്രം നിയമനം മതിയെന്ന സുപ്രീംകോടതി വിധി മുഖ്യമന്ത്രി വായിച്ചുപഠിക്കട്ടെയെന്നും വി.മുരളീധരൻ പറഞ്ഞു.

സ്വ​പ്‌​ന​യു​ടെ​ ​ആ​രോ​പ​ണം
ഗൗ​ര​വ​മു​ള്ള​ത്:​ ​കെ.​ ​സു​ധാ​ക​രൻ

ക​ണ്ണൂ​ർ​:​ ​മൂ​ന്ന് ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​സ്വ​പ്ന​സു​രേ​ഷ് ​ഉ​യ​ർ​ത്തി​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​തീ​വ​ഗൗ​ര​വ​ത​ര​മെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​ക​ണ്ണൂ​രി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​നേ​താ​ക്ക​ൾ​ ​സ്വ​പ്ന​യെ​ ​ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യി​ ​സ​മീ​പി​ക്കു​ക​യും​ ​സ​ന്ദേ​ശ​മ​യ​യ്ക്കു​ക​യും​ ​ചെ​യ്തു​വെ​ന്നാ​ണ് ​പ​രാ​തി​ ​ഉ​യ​ർ​ന്നി​ട്ടു​ള്ള​തെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
കേ​ര​ള​ത്തി​ലെ​ ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നു​ക​ൾ​ ​സെ​മി​ ​കോ​ൺ​സ​ൻ​ട്രേ​ഷ​ൻ​ ​ക്യാ​മ്പു​ക​ളാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണ്.​ ​പ​രാ​തി​പ​റ​യാ​ൻ​ ​പോ​യാ​ലും​ ​ക്രൂ​ര​മാ​യ​ ​മ​ർ​ദ്ദ​ന​മാ​ണ് ​ല​ഭി​ക്കു​ന്ന​തെ​ന്ന് ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

ഒ​ന്നാം​ ​പി​ണ​റാ​യി​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​ഇ​ട​പാ​ടു​കൾ
സി.​ബി.​ഐ​ ​അ​ന്വേ​ഷി​ക്ക​ണം​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​മ​ന്ത്രി​സ​ഭ​ ​ന​ട​ത്തി​യ​ ​കൊ​ടി​യ​ ​അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചും​ ​മ​റ്റി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും​ ​കോ​ട​തി​ ​മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ന്ന​ ​വ​ൻ​ ​അ​ഴി​മ​തി​ക​ൾ​ ​താ​ൻ​ ​പ്ര​തി​പ​ക്ഷ​നേ​താ​വാ​യി​രി​ക്കെ​ ​പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​താ​ണ്.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​പ​ല​കാ​ര്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​സ​ർ​ക്കാ​ർ​ ​പി​ന്നോ​ട്ട് ​പോ​യി.
എ​ന്നാ​ൽ​ ​അ​ന്ന് ​വേ​ണ്ടെ​ന്നു​വ​ച്ച​ ​അ​ഴി​മ​തി​പ​ദ്ധ​തി​ക​ൾ​ ​ഈ​ ​സ​ർ​ക്കാ​ർ​ ​ര​ഹ​സ്യ​മാ​യി​ ​ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു.​ ​ഇ​തി​ന്റെ​യെ​ല്ലാം​ ​പി​ന്നി​ലെ​ ​ബു​ദ്ധി​കേ​ന്ദ്ര​മാ​യ​ ​ശി​വ​ശ​ങ്ക​റു​മാ​യി​ ​അ​ടു​പ്പം​ ​പു​ല​ർ​ത്തി​യ​യാ​ളു​ടെ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​തീ​ർ​ച്ച​യാ​യും​ ​അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്.​ ​അ​ഴി​മ​തി​ക​ളി​ലെ​ല്ലാം​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​ങ്കു​ണ്ടെ​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ഏ​വ​രെ​യും​ ​ഞെ​ട്ടി​ക്കു​ന്ന​താ​ണ്.​ ​കേ​സ് ​എ​വി​ടെ​യു​മെ​ത്താ​ത്ത​തി​ന് ​പി​ന്നി​ൽ​ ​ബി.​ജെ.​പി​-​ ​സി.​പി.​എം​ ​ബാ​ന്ധ​വ​മാ​ണെ​ന്ന് ​വ്യ​ക്ത​മാ​യ​താ​യും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

Advertisement
Advertisement