കോയമ്പത്തൂർ നെഹ്റു കോളേജ് ദയ 2022

Sunday 23 October 2022 12:46 AM IST

തിരുവനന്തപുരം: കോയമ്പത്തൂർ നെഹ്റു ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ എം.എസ്.ഡബ്ല്യൂ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നെഹ്റു സിവിക് ചാരിറ്റബിൾ ട്രസ്റ്റ്,നാഷണൽ സർവീസ് സ്കീം എന്നിവ സംയുക്തമായി പാളയം പഞ്ചായത്തിലെ ആലങ്കണ്ടി ട്രൈബൽ വില്ലേജിലെ കുട്ടികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.

ദയ 2022 എന്ന് പേരിട്ടിരിക്കുന്ന പരിപാടി ദീപാവലിയുടെ ഭാഗമായാണ് ഒരുക്കിയത്.ആലങ്കണ്ടി ട്രൈബൽ വില്ലേജിൽ നടന്ന പരിപാടിയിൽ ഡോ.പി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.പി.കുമാര വടിവേലു വിശിഷ്ട അതിഥിയായി.നെഹ്റു ആർട്ട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.ബി അനിരുദ്ധൻ തുടങ്ങിയവരും പങ്കെടുത്തു.

Advertisement
Advertisement