ഡോ. എം ആർ ബൈജു പി എസ് സിയുടെ പുതിയ ചെയർമാൻ
Wednesday 26 October 2022 12:20 PM IST
തിരുവനന്തപുരം: ഡോ. എം ആർ ബൈജുവിനെ പി എസ് സിയുടെ പുതിയ ചെയർമാനാക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. നിലവിലെ ചെയർമാൻ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30ന് തീരുന്ന സാഹചര്യത്തിലാണ് പുതിയ ചെയർമാനെ തീരുമാനിച്ചത്. എം ആർ ബൈജു 2017ലാണ് പി എസ് സി അംഗമായത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്.