ടി20 ലോകകപ്പിൽ വൻ അട്ടിമറി,​ പാകിസ്ഥാനെതിരെ സിംബാബ്‌വെയ്ക്ക് ജയം,​ സെമി സാദ്ധ്യത തുലാസിൽ

Thursday 27 October 2022 8:32 PM IST

പെർത്ത്: ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ സിംബാബ്‌വെ.യ്ക്ക് വിജയം. പെർത്തിൽ നടന്ന മത്സരത്തിൽ ഒരു റൺസിനായിരുന്നു സിംബാബ്‌വെയുടെ അട്ടിമറി വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വെ 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ രണ്ട് തോൽവിയേറ്റുവാങ്ങിയ പാകിസ്ഥാന്റെ സെമി സാദ്ധ്യത തുലാസിലായി.

ചെറിയ വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന് 23 റൺസ് മാത്രമുള്ളപ്പോൾ ബാബർ അസം(4)​,​ മുഹമ്മദ് റിസ്വാൻ (14)​ എന്നിവരുടെ വിക്കറ്റ് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാൻ മസൂദ് മാത്രമാണ് പിടിച്ചുനിന്നത്. പരാജയം ഒഴിവാക്കാൻ മുഹമ്മദ് നവാസ് (22)​ ശ്രമിച്ചെങ്കിലും അവസാന ഓവറിൽ കാര്യങ്ങൾ സിംബാബ്‌വെയ്ക്ക് അനുകൂലമായി.

. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദർ റാസയാണ് പാകിസ്ഥാനെ തകർത്തത്. ബ്രാഡ് ഇവാൻസിന് രണ്ട് വിക്കറ്റുണ്ട്.

നേരത്തെ, സിംബാബ്‌വെയെ മുഹമ്മദ് വസിം, ഷദാബ് ഖാൻ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 31 റൺസ് നേടിയ സീൻ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറർ