ഡോ: എം. ലീലാവതിയ്ക്ക് മുണ്ടശ്ശേരി പുരസ്‌കാരം

Friday 28 October 2022 4:23 AM IST

തിരുവനന്തപുരം: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാംസ്‌കാരിക പഠനകേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്‌കാരത്തിന് ഡോ:എം.ലീലാവതി തിരഞ്ഞെടുക്കപ്പെട്ടു.അൻപതിനായിരം രൂപയും പ്രശസ്തിപത്രവും പ്രശസ്ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
വൈജ്ഞാനിക സാഹിത്യരചനയിൽ യുവ എഴുത്തുകാർക്കു നൽകുന്ന പുരസ്‌കാരത്തിന് ഹരിതരേഖ എന്ന പുസ്തകത്തിന്റെ രചയിതാവ് ഡോ:അഖില എസ്. നായർ അർഹയായി.പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്.
ഡോ:കെ.എൻ.ഗംഗാധരൻ,പ്രൊഫ:വി.എൻ. മുരളി,ഡോ:പി.സോമൻ,ഡോ:ലേഖാ നരേന്ദ്രൻ,വി.രാധാകൃഷ്ണൻ നായർ എന്നിവർ ഉൾപ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കാളെ തിരഞ്ഞെടുത്തത്.

Advertisement
Advertisement