മോഡൽ എൻജിനിയറിംഗ് കോളേജിൽ പുതിയ കോഴ്‌സ്

Friday 28 October 2022 12:13 AM IST

കൊച്ചി: തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിൽ പുതിയതായി ആരംഭിച്ച ബി.ടെക് കോഴ്സ് കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസി(സി.എസ്.ബി.എസ്)ന്റെ ഉദ്ഘാടനം എൻ.പി.ഒ.എൽ കൊച്ചി ഡയറക്ടർ ഡോ.അജിത്കുമാർ നിർവഹിച്ചു. ടാറ്റ കൺസൾട്ടൻസി സർവീസിന്റെ സഹകരണത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.സി.എസ് പ്രതിനിധി സുജാത മാധവ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. പ്രീത തെരേസ ജോയ്, പി.ടി.എ വൈസ് പ്രസിഡന്റ് അനൂപ് നായർ, സി.എസ്.ബി.എസ് ഫാക്കൽറ്റി അഡ്വൈസർ കെ.മഞ്ജു, ടി.സി.എസ് അക്കാഡമിക്ക് റിലേഷൻസ് മാനേജർ സുമി കുര്യാക്കോസ്, അർഷിത എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement