സംസ്ഥാനം 2000കോടി വായ്പയെടുക്കുന്നു

Friday 28 October 2022 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനസർക്കാർ 2000 കോടിരൂപ കൂടി വായ്പയെടുക്കുന്നു. നവംബർ ആദ്യം ശമ്പളവും പെൻഷൻ വിതരണവും തടസ്സമില്ലാതെ നടത്താനാണ് ഇപ്പോൾ കടമെടുക്കുന്നത്‌. ഇതോടെ ഈ വർഷത്തെ മൊത്തം കടം 13,936കോടിയായി. ഡിസംബർ വരെ 17,936 കോടി രൂപ വായ്പയെടുക്കാനാണ് അനുമതിയുള്ളത്.

ഈ മാസം ഇത് മൂന്നാം തവണയാണ് വായ്പയെടുക്കുന്നത്. ഒക്ടോബർ മൂന്നിനും 21നും വായ്പയെടുത്തിരുന്നു. കേന്ദ്രസർക്കാർ അനുവദിച്ച പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് വായ്പയെടുക്കുന്നത്.

Advertisement
Advertisement