ഗവർണർക്കെതിരെ ജനകീയ പ്രതിരോധം: എം.വി.ഗോവിന്ദൻ

Friday 28 October 2022 12:00 AM IST

ചേർത്തല: ആർ.എസ്.എസിന്റെ ചട്ടുകമായി പ്രവർത്തിച്ച് കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ നിയമപരമായ നീക്കങ്ങൾക്കൊപ്പം സംസ്ഥാനവ്യാപകമായി ജനകീയ പ്രതിരോധത്തിന് എൽ.ഡി.എഫ് നേതൃത്വം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനം കുറിച്ച് വയലാറിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ 15ന് തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ മാത്രം നടത്താൻ നിശ്ചയിച്ചിരുന്ന സമരം ജനങ്ങളുടെ ആവശ്യപ്രകാരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന് മാതൃകയായി വളരുന്ന കേരളത്തെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ നടത്തുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഏജന്റായി ഗവർണർ തരംതാഴ്ന്നു. 29,000 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ സംസ്ഥാനത്തിന് നഷ്ടമാക്കി കേന്ദ്രസർക്കാർ വീർപ്പുമുട്ടിക്കുന്നതിനിടയിലാണ് ഇല്ലാത്ത അധികാരമുപയോഗിച്ചുള്ള ഇടപെടൽ. ഇതിന് ഒത്താശചെയ്യുന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെ സ്ഥിതി പരമ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വാരാചരണ കമ്മി​റ്റി പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് അദ്ധ്യക്ഷനായി. മന്ത്റി പി. പ്രസാദ്, സി.പി.എം കേന്ദ്രകമ്മി​റ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക്ക്, സി.എസ്. സുജാത, സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സി.ബി. ചന്ദ്രബാബു, എ.എം.ആരിഫ് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, വാരാചരണ കമ്മി​റ്റി സെക്രട്ടറി പി.കെ. സാബു എന്നിവർ സംസാരിച്ചു.

ശുംഭൻമാർ ആ വഴിക്കു

പോകട്ടെ: കാനം

 ഗവർണറിലുണ്ടായിരുന്ന പ്രീതി ജനങ്ങൾ പിൻവലിച്ചു

ഇല്ലാത്ത അധികാരം ഉണ്ടെന്ന് നടിക്കുന്ന ശുംഭൻമാർ ആ വഴിക്കു പോകട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൻ.ഡി.എയുടെയും ആർ.എസ്.എസിന്റെയും ഏജന്റായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അധഃപതിച്ചിരിക്കുകയാണ്. കേരളത്തെ തുടർച്ചയായി അപമാനിക്കുന്ന ഗവർണറിൽ കേരളത്തിനുണ്ടായിരുന്ന പ്രീതി ജനങ്ങൾ പിൻവലിച്ചു. ഒമ്പതു പാർട്ടികളിൽ മാറിമാറി പ്രവർത്തിച്ച അദ്ദേഹത്തിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യിൽ
ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​പ്ര​മേ​യം

ക​ണ്ണൂ​ർ​:​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​വി.​സി​മാ​രോ​ട് ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തി​രെ​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സി​ൻ​ഡി​ക്കേ​റ്റ് ​പ്ര​മേ​യം.​ ​എ​ൻ.​ ​സു​ക​ന്യ​യാ​ണു​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഡോ.​ ​പി.​പി.​ ​ജ​യ​കു​മാ​ർ​ ​പി​ന്താ​ങ്ങി.​ ​ഒ​ൻ​പ​തു​ ​വി.​സി​മാ​രോ​ടു​ ​ഗ​വ​ർ​ണ​ർ​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ട​തു​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​നി​യ​മ​ങ്ങ​ൾ​ക്കും​ ​ച​ട്ട​ങ്ങ​ൾ​ക്കും​ ​വി​രു​ദ്ധ​മാ​ണ്.സ​ർ​വ​ക​ലാ​ശാ​ലാ​ ​സം​ബ​ന്ധ​മാ​യ​ 26​ഓ​ളം​ ​ഭേ​ദ​ഗ​തി​ക​ൾ,​ ​ബോ​ർ​ഡ് ​ഒ​ഫ് ​സ്റ്റ​ഡീ​സ് ​ലി​സ്റ്റ് ​എ​ന്നി​വ​യൊ​ന്നും​ ​അം​ഗീ​ക​രി​ക്കാ​തെ​ ​ഗ​വ​ർ​ണ​ർ​ ​പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​ത് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഭ​ര​ണ​ ​നി​ർ​വ​ഹ​ണ​ത്തി​ന് ​ത​ട​സ്സം​ ​സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഭാ​വി​യെ​ ​ബാ​ധി​ക്കു​ന്ന​ ​വി​ധ​ത്തി​ൽ​ ​പ്ര​തി​സ​ന്ധി​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​യി​ൽ​ ​സി​ൻ​ഡി​ക്കേ​റ്റ് ​പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യും​ ​പ്ര​മേ​യം​ ​വ്യ​ക്ത​മാ​ക്കി.

വി​വാ​ദ​ങ്ങ​ള​ല്ലആ​ഗ്ര​ഹി​ക്കു​ന്ന​ത്
നാ​ടി​ന്റെ​ ​വി​ക​സ​നം​:​ ​പി.​ ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​റും​ ​സ​ർ​ക്കാ​രും​ ​ത​മ്മി​ൽ​ ​ന​ല്ല​ ​ബ​ന്ധ​മാ​ണ് ​വേ​ണ്ട​തെ​ന്ന​ ​സ​മീ​പ​ന​മാ​ണ് ​സ​ർ​ക്കാ​ർ​ ​എ​പ്പോ​ഴും​ ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​പ​റ​ഞ്ഞു.​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​ചു​മ​ത​ല​യാ​ണ് ​ഗ​വ​ർ​ണ​ർ​ ​വ​ഹി​ക്കു​ന്ന​ത്.​ ​ആ​ ​പ​ദ​വി​യോ​ട് ​ആ​ദ​ര​വു​മു​ണ്ട്.​ ​വ്യ​ത്യ​സ്ത​ ​അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ​ ​വ്യ​വ​സ്ഥാ​പി​ത​രീ​തി​യി​ൽ​ ​പ്ര​ക​ടി​പ്പി​ക്കും.​ ​സ​മൂ​ഹ​ത്തി​നു​ ​മു​ന്നി​ൽ​വ​രു​ന്ന​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ആ​ദ​ര​വ് ​നി​ല​നി​റു​ത്തി​ ​ത​ന്നെ​യാ​ണ് ​പ്ര​തി​ക​രി​ക്കു​ന്ന​ത്.​ ​വി​വാ​ദ​ങ്ങ​ള​ല്ല​ ​സ​ർ​ക്കാ​ർ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​നാ​ടി​ന്റെ​ ​വി​ക​സ​നം​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ലാ​ണ് ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഗ​വ​ർ​ണ​റെ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​സ്ഥാ​ന​ത്തു​നി​ന്നു​ ​നീ​ക്കാ​ൻ​ ​ഓ​ർ​ഡി​ന​ൻ​സ് ​കൊ​ണ്ടു​വ​രു​മോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​നി​ല​വി​ലു​ള്ള​ ​നി​യ​മ​മ​നു​സ​രി​ച്ച് ​ചാ​ൻ​സ​ല​ർ​ ​ഗ​വ​ർ​ണ​റാ​ണെ​ന്ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​യ​ ​നി​യ​മം​ ​ന​ൽ​കു​ന്ന​താ​ണ് ​ആ​ ​അ​ധി​കാ​രം.​ ​മ​റ്റു​ ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്തി​ട്ടി​ല്ല.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ഗ​വ​ർ​ണ​ർ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യെ
പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ ​:​ ​കാ​നം​ ​രാ​ജേ​ന്ദ്രൻ

ആ​ല​പ്പു​ഴ​:​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ഇ​ട​പെ​ടു​ന്ന​ത് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ​ ​ഉ​ന്ന​ത​ ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ ​വേ​ലി​ ​ത​ന്നെ​ ​വി​ള​വ് ​തി​ന്നു​ന്ന​ത് ​പോ​ലെ​യാ​ണ്.​ ​ബി.​ജെ.​പി​ക്ക് ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​ ​കേ​ര​ള​ത്തി​ൽ​ ​അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ൽ​ ​ഗ​വ​ർ​ണ​റെ​ ​ഉ​പ​യോ​ഗി​ച്ച് ​ഭ​ര​ണം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​യു.​ഡി.​എ​ഫും​ ​അ​വ​ർ​ക്കൊ​പ്പ​മാ​ണ്.​ ​ആ​രു​ടെ​യും​ ​ദേ​ശാ​ഭി​മാ​ന​ ​ബോ​ധം​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​ഗ​വ​ർ​ണ​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​നി​യ​മ​വും​ ​ഭ​ര​ണ​ഘ​ട​ന​യും​ ​അ​നു​സ​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ​ർ​ക്കാ​രി​നെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​ബ​ഹു​ജ​ന​ങ്ങ​ളെ​ ​അ​ണി​നി​ര​ത്തി​ ​നേ​രി​ടും.​ ​പൊ​ലീ​സി​നെ​തി​രെ​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​പ​രാ​തി​ക​ൾ​ ​ഉ​യ​രാ​റു​ണ്ട്.​ ​ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​ന​യ​ത്തി​നെ​തി​രെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ഇ​ട​പെ​ട​ൽ​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്കാ​റു​ണ്ടെ​ന്നും​ ​കാ​നം​ ​പ​റ​ഞ്ഞു​ .

Advertisement
Advertisement