അസിസ്റ്റന്റ്, ക്ലർക്ക് : കമ്പ്യൂട്ടർ ടെപ്പിംഗ് നിർബന്ധം

Friday 28 October 2022 2:01 AM IST

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലെ ഓഫിസ് അസിസ്റ്റന്റ്, ക്ലർക്ക് തുടങ്ങിയ തസ്തികകളിൽ പ്രബേഷൻ പ്രഖ്യാപിക്കാൻ മലയാളവും ഇംഗ്ലീഷും കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനുള്ള പ്രാവീണ്യം നിർബന്ധമാക്കി. ഇതുസംബന്ധിച്ച പരീക്ഷാക്രമവും സിലബസും പി.എസ്.സിയുമായി ആലോചിച്ച് തയ്യാറാക്കാൻ ഭരണപരിഷ്‌കാര വകുപ്പിന് ചീഫ് സെക്രട്ടറി വി.പി.ജോയ് നിർദ്ദേശം നൽകി. പ്രബേഷൻ കാലാവധി പൂർത്തിയാക്കാൻ മലയാളത്തിലും ഇംഗ്ലീഷിലും മിനിറ്റിൽ 15 മുതൽ 20 വരെ വാക്കുകൾ ടൈപ്പ് ചെയ്യാൻ കഴിയണം. ടൈപ്പ് റൈറ്റിംഗ് (ലോവർ) പരീക്ഷ പാസായവർക്ക് ഈ നിബന്ധന ബാധകമല്ല.

Advertisement
Advertisement