'ഗോൾഡ്മാൻ" ഭാഗ്യചിഹ്നം അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാൻസ്

Saturday 29 October 2022 3:08 AM IST

കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് 'ഗോൾഡ്‌മാൻ" എന്ന പുതിയ ഭാഗ്യചിഹ്നം അവതരിപ്പിച്ചുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. വിവിധ വായ്‌പാ ആവശ്യങ്ങൾ നിറവേറ്റാനും സ്വയംശാക്തീകരിക്കാനും മുത്തൂറ്റ് ഫിനാൻസ് നൽകുന്ന സ്വർണവായ്‌പകളെ പരിചയപ്പെടുത്തുംവിധമാണ് പരിപാടികൾ.

പൊന്ന് പണിയെടുക്കട്ടെ,​ സ്വപ്‌നങ്ങൾ നിറവേറട്ടെ എന്ന പ്രചാരണവാക്യത്തിലൂടെ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സ്വർണം എന്ന സന്ദേശവും ഇതോടൊപ്പം നൽകുമെന്ന് മുത്തൂറ്റ് ഫിനാൻസ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ കെ.ആർ.ബിജിമോൻ പറഞ്ഞു. വീട്ടിൽ നിഷ്‌ക്രിയമായിരിക്കുന്ന സ്വർണം എങ്ങനെ ഉപയോഗിക്കാമെന്നും സ്വർണവായ്‌പകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പ്രചാരണപരിപാടി വിശദീകരിക്കുന്നു.

നടന്മാരായ ജോണി ആന്റണി,​ ബ്രഹ്മാനന്ദ്,​ സാധു കോകില,​ റെഡിൻ കിംഗ്‌സ്‌ലി എന്നിവർ യഥാക്രമം മലയാളം,​ കന്നഡ,​ തെലുങ്ക്,​ തമിഴ് ഭാഷകളിൽ പ്രചാരണത്തിന്റെ ഭാഗമാണ്. മൈത്രി അഡ്വർടൈസിംഗ് വർക്‌സ് ആണ് പരിപാടിയുടെ ആശയവും രൂപകല്‌പനയും നിർവഹിച്ചത്.

Advertisement
Advertisement