ഹൃദ്രോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം
Saturday 29 October 2022 12:43 AM IST
കൊച്ചി: ഹൃദ്രോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റിയുടെ (ഐ.എച്ച്.ആർ.എസ്) ത്രിദിന ദേശീയ സമ്മേളനത്തിന് മുന്നോടിയായി ശില്പശാലകൾ ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ ആരംഭിച്ചു.
നെഞ്ചിടിപ്പ്, ആകസ്മിക മരണം, ഹൃദയതാള വ്യതിയാനം, ഹൃദയത്തിന്റെ സങ്കോചവികാസശേഷിയിലുള്ള അപചയം തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നതെന്ന് സംഘാടക സമിതി ചെയർമാൻ ഡോ.വി.കെ.അജിത് കുമാർ, സെക്രട്ടറി ഡോ. ഭീം ശങ്കർ എന്നിവർ അറിയിച്ചു.
സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 7ന് ഐ.എച്ച്.ആർ.എസ് ദേശീയ പ്രസിഡന്റ് ഉല്ലാസ് എസ്.പാണ്ഡുരംഗി നിർവഹിക്കും. ശില്പശാലകൾക്ക് ഡോ.കെ.യു.നടരാജൻ (അമൃത ഇൻസ്റ്റിറ്റ്യൂട്ട്), ഡോ.കെ.കെ.നാരായണൻ നമ്പൂതിരി (ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവർ നേതൃത്വം നൽകി.