പെർമിറ്റ് വിലക്കിയ നടപടി തെറ്റെന്ന്

Saturday 29 October 2022 12:03 AM IST

തിരുവനന്തപുരം: ഒറ്റ പെർമിറ്റിൽ രാജ്യത്താകമാനം വാഹനം ഓടിക്കാൻ സാധിക്കുന്ന ഓൾ ഇന്ത്യാ പെർമിറ്റിന് കേരളം വിലക്ക് ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന് കേരളം ടൂറിസം ഡെവലപ്പ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്‌ണകുമാറും ട്രഷറർ സിജി നായരും ആവശ്യപ്പെട്ടു. കേരളത്തിൽ മാത്രമാണ് പെർമിറ്റുളള വാഹനങ്ങൾക്ക് പ്രത്യേക നികുതി നൽകേണ്ടി വരുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

Advertisement
Advertisement