ഫ്യൂഷൻ മൈക്രോഫിനാൻസ് ഐ.പി.ഒ നവംബർ 2 മുതൽ

Saturday 29 October 2022 3:01 AM IST

കൊച്ചി: ഫ്യൂഷൻ മൈക്രോഫിനാൻസിന്റെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നവംബർ രണ്ടുമുതൽ നാലുവരെ നടക്കും. 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ (ഫ്രഷ് ഇഷ്യൂ) വില്പനയടക്കം 1,104 കോടി രൂപയുടെ സമാഹരണം ഉന്നമിടുന്ന ഐ.പി.ഒയിൽ 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് പ്രൈസ് ബാൻഡ് 350-368 രൂപയാണ്. കുറഞ്ഞത് 40 ഓഹരികൾക്കും പിന്നീട് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

ഗ്ളോബൽ ഹെൽത്ത്

ഐ.പി.ഒ മൂന്നുമുതൽ

കൊച്ചി: ആരോഗ്യ സേവനരംഗത്തെ പ്രമുഖരായ ഗ്ളോബൽ ഹെൽത്തിന്റെ (മെദാന്ത) ഐ.പി.ഒ നവംബർ മൂന്നുമുതൽ ഏഴുവരെ നടക്കും. 500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകളുടെ 5.07 കോടി ഓഹരികളുമാണ് വിറ്റഴിക്കുന്നത്. 319-336 രൂപയാണ് പ്രൈസ് ബാൻഡ്.

Advertisement
Advertisement