ക്ളർക്ക്: പ്രൊബേഷന് ടൈപ്പിംഗ് വേഗം നിർബന്ധം

Saturday 29 October 2022 12:31 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്ളറിക്കൽ തസ്തികകളിൽ പ്രൊബേഷൻ പൂർത്തിയാക്കാൻ ടൈപ്പിംഗ് വേഗം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. മിനിട്ടിൽ 15 മലയാളം വാക്കും ഇംഗ്ളീഷിൽ 20 വാക്കും കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ കഴിയണം. അസിസ്റ്റന്റ്,​ ക്ളർക്ക് എന്നിവയ്‌ക്ക് സമാനമായ തസ്തികകൾക്കാണ് ഉത്തരവ് ബാധകം. ഉത്തരവ് നടപ്പാക്കുന്നതിനായി സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യും. കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് ലോവർ കോഴ്സ് പാസായവർക്ക് ഉത്തരവ് ബാധകമല്ല. ടൈപ്പിംഗിലെ വേഗം ഉറപ്പാക്കാൻ പി.എസ്‌.സിയുമായി ആലോചിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സിലബസും പരീക്ഷാ ഷെഡ്യൂളും തയ്യാറാക്കും.

Advertisement
Advertisement