അപേക്ഷകൾ ക്ഷണിക്കുന്നു

Saturday 29 October 2022 12:43 AM IST

തിരുവനന്തപുരം: അഞ്ചുവർഷത്തിനകം കേരളം തൊഴിൽരഹിതരില്ലാത്ത സംസ്ഥാനമാക്കാൻ ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് അൺ എംപ്ളോയീസ് വെൽഫെയർ സഹകരണസംഘം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വൈദികർ, കന്യാസ്ത്രികൾ, വിധവകൾ, പെൻഷണേഴ്സ്, ജേർണലിസ്റ്റ്, എം.എസ്.ഡബ്ളിയു, ബി.കോം, എച്ച്.ഡി.സി, ബി.എഡ്, എം.എൽ.ടി, അക്കൗണ്ടൻസി, ജെ.ഡി.സി, അഗ്രിക്കൾചറൽ, ബ്യൂട്ടീഷ്യൻ (ജെൻസ് ആൻഡ് ലേഡീസ്), ടീച്ചേഴ്സ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് മുതൽ എസ്.എസ്.എൽ.സി വരെ ടെക്‌നോളജിക്കൽ കോഴ്സുകൾ കൂടാതെ ടെക്നിക്കൽ ആൻഡ് ജനറൽ എഡ്യുക്കേഷൻ, പ്ളസ് ടുക്കാരായ തൊഴിൽരഹിതർ തുടങ്ങിയവർക്കും അപേക്ഷിക്കാം. ജില്ല, താലൂക്ക്, പഞ്ചായത്തുകൾ വഴി യോജിച്ച തൊഴിലാളികൾക്ക് അവസരമുണ്ടാകും. ഇതിലേക്കുള്ള നിശ്ചിത അപേക്ഷകൾ സ്വന്തം കൈപ്പടയിലെഴുതി അനുബന്ധരേഖകളും ഫോട്ടോയും തപാലും സഹിതം 10 ദിവസത്തിനകം കേരള സ്റ്റേറ്റ് അൺ എംപ്ലോയീസ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി, നാലാഞ്ചിറ പി.ഒ, തിരുവനന്തപുരം-15 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് സഹകരണ സംഘം സ്റ്റേറ്റ് പ്രസിഡന്റ് ഫാ. തോമസ് കൈതപ്പറമ്പിൽ പ്രസ്ക്ളബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. (ഫോൺ: 8547867455).

Advertisement
Advertisement