ഗവർണറോടുള്ള പോര് സർക്കാരിന്റെ സ്വജനപക്ഷപാതം തുറന്നുകാട്ടി: വി. മുരളീധരൻ

Sunday 30 October 2022 12:00 AM IST

തിരുവനന്തപുരം: ഗവർണറോടുള്ള കലാപാഹ്വാനം ഇടതുമുന്നണി സർക്കാരിന്റെ സ്വജനപക്ഷപാതം കൂടുതൽ തുറന്നുകാട്ടിയതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. യുവമോർച്ചയുടെ സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വജനപക്ഷപാതവും അഴിമതിയും ക്രമസമാധാന തകർച്ചയും അടക്കം പിണറായി വിജയൻ സർക്കാരിന്റെ പിടിപ്പുകേടുകൾ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. കേരളത്തില ജനങ്ങളെ വികസനാധിഷ്ഠിത അഴിമതിമുക്ത ഭരണത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നതിൽ നിന്ന് തടസപ്പെടുത്തുന്നവരെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ അനുകൂലമായി നിൽക്കുന്ന രാഷ്ട്രീയകാലാവസ്ഥ കേരളത്തിലും കൊണ്ടുവരാൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്നും വി. മുരളീധരൻ പറഞ്ഞു.

Advertisement
Advertisement