3 വയസുള്ള രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

Sunday 30 October 2022 4:33 AM IST

തിരൂർ: അയൽവാസികളും ബന്ധുക്കളുമായ മൂന്നുവയസുള്ള രണ്ടുകുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ അങ്കണവാടിയുടെ സമീപത്ത് താമസിക്കുന്ന കാവുങ്ങപറമ്പിൽ നൗഷാദ്- നജില ദമ്പതികളുടെ മകൻ അമൽ സയാൻ,​പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ് - റഹാനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ റിയ എന്നിവരാണ് വീടിന് സമീപത്തുള്ള കുളത്തിൽ മുങ്ങിമരിച്ചത്. സമീപത്തെ അങ്കണവാടിയിൽ നിന്ന് വീട്ടിലെത്തി ഓടിക്കളിക്കുന്നതിനിടെ രണ്ടുപേരെയും കാണാതാവുകയായിരുന്നു. വീട്ടുകാരും അയൽവാസികളും കുട്ടികളെ തെരഞ്ഞെത്തിയപ്പോൾ ഇരുവരും കുളത്തിൽ പൊങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊതുകുളത്തിന്റെ ചുറ്റും മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചിരുന്നെങ്കിലും കുട്ടികളെ കാണാതായ സമയത്ത് തുറന്നുകിടക്കുകയായിരുന്നു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Advertisement
Advertisement