മുലപ്പാൽ ശിരസിൽക്കയറി പിഞ്ചുകുഞ്ഞ് മരിച്ചു

Sunday 30 October 2022 12:19 AM IST

മട്ടാഞ്ചേരി: ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ ശിരസിൽ കയറിയതിനെ തുടർന്ന് മരിച്ചു. മട്ടാഞ്ചേരി മരക്കടവ് 7/438 ൽ അർഷാദ് - സൈറബായി ദമ്പതികളുടെ മകൾ ഹസ്കയാണ് മരിച്ചത്. ഉറക്കത്തിൽ മുലപ്പാൽ കുടിക്കവേ ശിരസിൽ കയറുകയായിരുന്നു. മൂക്കിൽനിന്ന് മുലപ്പാൽ വരുന്നതുകണ്ട് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

Advertisement
Advertisement