എൻജിനിയറിംഗ് കോളേജുകളിൽ ലഹരിവിരുദ്ധ പരിപാടി

Sunday 30 October 2022 12:21 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ് കോളേജുകളിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാൻ സാങ്കേതിക സർവകലാശാല. സർവകലാശാലയുടെ പോർട്ടൽ സംവിധാനം വഴി 'നോ ടു ഡ്രഗ്സ്' പ്രതിജ്ഞ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും എടുക്കും. ഇവർക്ക് പോർട്ടൽ വഴി പ്രതിജ്ഞാ സർട്ടിഫിക്ക​റ്റ് ഡൗൺലോഡ് ചെയ്യാം. 'ലഹരി വിമുക്ത കേരളം കാമ്പസുകളിലൂടെ' എന്ന പരിപാടി 31ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ എൻജിനിയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.

Advertisement
Advertisement