ഡെർബിയിൽ ബഗാൻ

Sunday 30 October 2022 6:54 AM IST

കൊൽക്കത്ത:ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന കൊൽക്കത്ത ഡെ‌ർബിയിൽ എടികെ

മോഹൻബഗാൻ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. ഹ്യൂഗോ ബൗമസും മൻവീർ സിംഗുമാണ് സ്കോറർമാർ. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് 1-0ത്തിന് ഗോവയെ കീഴടക്കി.

സിറ്റിക്ക് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ചാമ്പ്യൻമാരായ സിറ്റി 1-0ത്തിന് ലെസ്റ്ററിനെ തോൽപ്പിച്ചു.

ശങ്കർ മുത്തുസ്വാമി ഫൈനലിൽ

സാന്റൻഡർ: ലോക ജൂനിയ‌ർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ട‌ർ 19 വിഭാഗത്തിൽ ഇന്ത്യയുടെ ശങ്കർ മുത്തുസ്വാമി ഫൈനലിൽ കടന്നു. സെമിയിൽ തായ്ലൻഡിന്റെ പാനിച്ചിയാപോൻ തീരരസകൂലിനെ കീഴടക്കിയാണ് മുത്തുസ്വാമി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

സാത്വിക് - ചിരാഗ് സഖ്യം ഫൈനലിൽ

പാരീസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷഡബിൾസിൽ ഇന്ത്യയുടെ സാത്വിക് - സായ്‌രാജ് ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ എത്തി.

Advertisement
Advertisement