പ്രതിഷ്ഠാദിനം ആഘോഷിച്ചു

Monday 31 October 2022 12:42 AM IST

ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം ചിറ്റൂർ യൂണിയന്റെ നേതൃത്വത്തിൽ പ്രാർത്ഥനാമന്ദിരം അഞ്ചാമത് ഗുരുദേവ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഗണപതിഹോമം, ഗുരുപൂജ, വിളക്കുപൂജ എന്നിവ നടന്നു. സ്വയം സഹായ സംഘം, വനിതാ സംഘം അംഗങ്ങൾ വിളക്ക് പൂജയിൽ പങ്കെടുത്തു. ആർ.കാർവർണൻ ശാന്തി നേതൃത്വം നൽകി. യൂണിയൻ പ്രസിഡന്റ് എ.സി.അപ്പു, സെക്രട്ടറി കെ.ഫൽഗുണൻ എന്നിവർ ചേർന്ന് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർമാരായ എൻ.രാമചന്ദ്രൻ, സി.കേശവൻ, യൂണിയൻ വൈസ് പ്രസിഡന്റ് വി.മായപ്പൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിപിൻ ചന്ദ്രൻ, സെക്രട്ടറി എം.ഹരിഹരസുധൻ, വനിതാ സംഘം സെക്രട്ടറി സുജാത എന്നിവർ പങ്കെടുത്തു.

Advertisement
Advertisement