സ്‌കന്ദഷഷ്ഠി ആഘോഷിച്ചു

Monday 31 October 2022 12:26 AM IST
തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്നലെ നടന്ന സ്‌കന്ദ ഷഷ്ഠി ആഘോഷം.

സ്‌കന്ദഷഷ്ഠി ആഘോഷിച്ചു

കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി ആഘോഷിച്ചു .

രാവിലെ മഹാഗണപതി ഹോമത്തോടെ പൂജകൾ ആരംഭിച്ചു . തുടർന്ന് രുദ്രാഭിഷേകം, പഞ്ചാമൃത അഭിഷേകം, പാൽ അഭിഷേകം എന്നിവ നടന്നു. ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളായ സ്‌കന്ദഷഷ്ഠി പൂജ, മുരുകഹോമം എന്നിവയും നടന്നു. സുബ്രഹ്മണ്യ സഹസ്രനാമാർച്ചന, പാനകപൂജ, ഭജന എന്നിവയുമുണ്ടായി.

പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്ര പുരോഹിതൻ ബ്രഹ്മശ്രീ. ബാലസുബ്രഹ്മണ്യ ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു.

തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി ആഘോഷിച്

Advertisement
Advertisement