ടോക്.എച്ച് ബാസ്‌കറ്റ്ബാൾ വിജയികൾ

Monday 31 October 2022 12:58 AM IST
വൈറ്റില ടോക് എച്ച് പബ്ളിക് സ്കൂൾ സംഘടിപ്പിച്ച സെന്റിനറി കപ്പ് ബാസ്‌കറ്റ്ബാൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേവൽ ചിൽഡ്രൻസ് സ്‌കൂൾ

കൊച്ചി: വൈറ്റില ടോക്.എച്ച് പബ്ളിക് സ്കൂൾ സംഘടിപ്പിച്ച സെന്റിനറി കപ്പ് ബാസ്‌കറ്റ്ബാൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നേവൽ ചിൽഡ്രൻസ് സ്‌കൂൾ, ഭവൻസ് വിദ്യാമന്ദിർ എളമക്കര, ചോയിസ് സ്‌കൂൾ എന്നിവയും പെൺകുട്ടികളുടെ വിഭാഗത്തിൽ ടോക്.എച്ച് വൈറ്റില, രാജഗിരി കളമശേരി, നേവൽ പബ്‌ളിക് സ്‌കൂൾ എന്നിവയും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ സ്വന്തമാക്കി. സമാപന സമ്മേളനം കെ.എ.അഭിരാമി ഉദ്ഘാടനം ചെയ്തു. ടോക്.എച്ച് സെക്രട്ടറി സി.എസ്.വർഗീസ്, കെ.എ. സൈമൺ, എം.എക്‌സ്. പോൾ വിൻസെന്റ്, പ്രിൻസിപ്പൽ ജുബി പോൾ, മീരാ തോമസ്, ഷേർലി ഗ്രേസ് ജോൺ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement