സർക്കാരിനെതിരെ യു.ഡി.എഫ് തുടർ സമരത്തിന് നാളെ തുടക്കം

Monday 31 October 2022 12:00 AM IST

തിരുവനന്തപുരം:പിണറായി സർക്കാരിനെതിരെ നവംബർ ഒന്ന് മുതൽ ഡിസംബർ രണ്ടാം വാരം വരെ നീണ്ടു നിൽക്കുന്ന തുടർ സമരങ്ങളുമായി യു.ഡി.എഫ്. സർക്കാരിനെതിരായ പൗര വിചാരണയാണ് ഈ സമരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നവംബർ ഒന്നിന് കൊച്ചിയിലെ ലഹരി വിരുദ്ധ കാമ്പയിനോടെ തുടങ്ങുന്ന പ്രതിഷേധം,ഡിസംബർ രണ്ടാം വാരം സെക്രട്ടേറിയറ്റ് വളയലോടെ സമാപിക്കും. നവംബർ 2 ന് സ്ത്രീ സുരക്ഷയിലെ വീഴ്ചകൾക്കെതിരെ മഹിളാ കോൺഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാർച്ച്. 3ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും കോൺഗ്രസ് മാർച്ച്. 8 ന് യു.ഡി.എഫ് നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ രാജ്ഭവൻ മാർച്ച്. 14ന് 'നരബലിയുടെ തമസ്സിൽ നിന്ന് നവോത്ഥാനത്തിന്റെ തുടർച്ചയിലേക്ക്' കാമ്പെയിൻ. 20 മുതൽ 30 വരെ വാഹന പ്രചരണ ജാഥകൾ.

കുറ്റപത്രം:

#അരിക്കും പച്ചക്കറികൾക്കും തീ വില.നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോളമായിട്ടും വിപണി ഇടപെടലില്ല
#നെല്ല് സംഭരണം അട്ടിമറിച്ചും നാണ്യവിളകൾക്കുള്ള താങ്ങുവില പ്രഖ്യാപനത്തിലൊതുക്കിയും കർഷകരെ കണ്ണീരിലാഴ്ത്തി...
#പൊലീസ് ഗുണ്ടാ സംഘങ്ങളെപ്പോലെ അഴിഞ്ഞാടുന്നു....
#തിരുവനന്തപുരം മുതൽ കാസർകോട് വരെ ഗുണ്ടാ കോറിഡോർ…
#ലഹരിക്കടത്ത്, ഗുണ്ട മാഫിയകളെയും പൊലീസിനെയും നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കൾ...
#സ്ത്രീകൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ. 9 മാസത്തിനിടെ ലൈംഗികാതിക്രമങ്ങൾക്കിരയായ 1795 പേർ ഉൾപ്പെടെ പീഡനങ്ങൾക്കിരയായത് 3859 സ്ത്രീകൾ...
#സർവകലാശാലകളെ ബന്ധു നിയമനത്തിനുള്ള സ്ഥാപനങ്ങളാക്കി.
#മരുന്നില്ലാതെ ആശുപത്രികൾ...
#കോവിഡ് മറയാക്കി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അറിവോടെ കൊള്ളയടിച്ചത് കോടികൾ...
#ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ പാവങ്ങൾക്കുള്ള സഹായങ്ങളൊക്കെ നിലച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ലാത്ത വികസനത്തിന്റെ പേരിൽ ഉല്ലാസയാത്ര...
#ഒന്നാം പിണറായി സർക്കാരിലെ പ്രമുഖർക്കെതിരെ ലൈംഗികാരോപണം...
#സോളാർ കേസ് പ്രതിയെ വിശ്വസിച്ചവർ സ്വപ്നയുടെ മൊഴി വിശ്വസിക്കില്ലെന്നും, കേസെടുക്കില്ലെന്നും പറയുന്നത് ഇരട്ടത്താപ്പ്
#കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ അവസാനിപ്പിക്കാൻ സി.പി.എം-സംഘപരിവാർ കൂട്ടുകെട്ട്...
#വിഴിഞ്ഞം ഉൾപ്പെടെ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നിലനിൽപ്പിനായുള്ള സമരങ്ങളോട് അവഗണന..
# അപ്രഖ്യാപിത നിയമന നിരോധനം....
#തുലാവർഷമെത്തിയിട്ടും അറ്റകുറ്റപ്പണി നടത്താത്ത റോഡുകൾ...
#സിൽവർ ലൈൻ നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിയെ തകർത്തു..

Advertisement
Advertisement