ഗാനരചനയിൽ യോദ്ധാവായി കുമരേഷ് വടവന്നൂരും കുടുംബവും

Monday 31 October 2022 12:59 AM IST

കൊല്ലങ്കോട്: സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടപ്പിലാക്കി വരുന്ന പൊലീസിന്റെ 'യോദ്ധാവ്' എന്ന പദ്ധതിയെ സമൂഹത്തിൽ വാനോളം ഉയർത്തി കുമരേഷ് വടവന്നൂർ. സ്വ സിദ്ധമായ ഗാനരചനയിൽ ഭാര്യ ശുഭയും മക്കളായ കാവ്യയും കാരുണ്യയും ചേർന്ന് ആലപിച്ച സമൂഹമേ ഉണരണമേ ... ലഹരിക്കെതിരെ പൊരുതണമേ.. എന്ന ഗാനം സോഷ്യൽ മീഡികളിൽ ഇതിനോടകം വൈറലായി. തമിഴ് ഭാഷയിൽ അയ്യപ്പൻ പാട്ടിന്റെ ഈണത്തിലുള്ള മലയാളം വരികൾ ചിട്ടപ്പെടുത്തി പൊലീസ് വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയെ കുറിച്ചും ഫോൺ നമ്പർ ഉൾപ്പെടെ ചേർത്തായാണ് ഗാനാലാപനം. വടവന്നൂരിലെ സ്വകാര്യതയ്യൽക്കടയിലെ തയ്യൽ തൊഴിലാളിയായിരുന്ന കുമരേഷ് വടവന്നൂർ. ശാരീരിക അസ്വസ്തതകൾ മൂലം നാടൻപാട്ട് രചനയും കവിതയും പാട്ടുകളും, അഭിനയം എന്നീ മേഖലകളിൽ സജീവമാണ്. ഇതിനകം 220 ഓളം കവിതകൾ എഴുതിയിട്ടുണ്ട്. സമകാലിക സംഭവങ്ങളെ ഉൾക്കൊള്ളിച്ചുള്ള രചനകൾ കുമരേഷ് വടവന്നൂരിനെ ഏറെ പ്രശസ്തനാക്കിയത്. കൊള്ളപലിശ, ചൂതാട്ടം, ലഹരി എന്നീ സമൂഹതിന്മകൾക്കെതിരെയാണ് രചനങ്ങൾ.

നാടൻ പാട്ടുകലാകാരായ പ്രസീദ ചാലക്കുടി, ലിസ്റ്റമണിയൂർ, ചെങ്ങന്നൂർ ശ്രീകുമാർ, മണി താമര, കെ.കെ.കോട്ടിക്കുളം, റിനീഷ്അത്തോളി, റാനിത റിജു, പ്രസാദ് കല്ലടിക്കോട്, ഷൈജു കാലിക്കറ്റ് തുടങ്ങിയ ഗായകർ കുമരേഷ് വടവന്നൂരിന്റെ രചനയിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

വർഷന്തോറും കല ഭവൻ മണിയെക്കുറിച്ചുള്ള ഗാനരചനയും ആലാപനവും ഏറെ വ്യത്യസ്തനാക്കുകയാണ്. ഗ്രാമീണ നാദം നാടൻപാട് സംഘം രൂപീകരിച്ച് പരിപാടികൾ നടത്തി വരുന്നു. ഇതിനകം സിനിമ ജൂനിയർ ആർട്ടിസ്റ്റായകുമരേഷ് ബിനു നായർ സംവിധാനം ചെയ്ത ഇച്ചായന്റെ കഞ്ഞി, ഇന്ദ്രൻസ് ചേട്ടന്റെ ജലധാര പമ്പ് സെറ്റ്, അഞ്ചോളം ഷോർട്ട് ഫിലിംമുകൾ മൂന്ന് മ്യൂസിക്കൽ ആൽബങ്ങളിലും തന്റെ അഭിനയപ്രതിഭയും രചനാവൈഭവും തെളിയിച്ചിട്ടുണ്ട്. തന്റെ ഗാന രചനയ്ക്ക് ഏറെ പ്രചോദനം തരുന്നത് ഭാര്യയും മക്കളുമാണ്. കുടുബസമേതം ഇരുന്നാണ് വരികൾക്ക് സംഗീതവും നിശ്ചയിക്കുന്നത്. ഭാര്യ ശുഭയും ചിറ്റൂർ ഗവ. കോളേജിൽ രണ്ടാം വർഷം ബോട്ടണി വിദ്യാർത്ഥി കാവ്യയും വി.എം.എച്ച്.എസ് സ്‌കൂൾ വടവന്നൂർ പത്താം ക്ലാസ് വിദ്യാർത്ഥിനി കാരുണ്യയും ചേർന്നാണ് യോദ്ധാവിനു വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

Advertisement
Advertisement