ലഹരിവിരുദ്ധ സന്ദേശം നൽകി എൻ.എസ്.എസ് ക്യാമ്പുകൾ

Monday 31 October 2022 12:17 AM IST

തിരുവനന്തപുരം: സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ കാമ്പെയിൻ ഏറ്റെടുത്ത് വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകൾ. ഈ അദ്ധ്യയന വർഷത്തെ ദ്വിദിന റെസിഡൻഷ്യൽ മിനി ക്യാമ്പിന്റെ ഒന്നാം ഘട്ടം ഒക്ടോബർ 22, 23 തീയതികളിലും രണ്ടാം ഘട്ടം 29, 30 തീയതികളിലുമായി സംഘടിപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ 338 കാമ്പസുകളിലായി പതിനേഴായിരത്തോളം ഒന്നാം വർഷ വിദ്യാർത്ഥി വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. സ്‌കൂളിനു സമീപമുള്ള പൊതുനിരത്തിൽ പൊതുജനങ്ങളോടൊപ്പം 'ലഹരി വിരുദ്ധ ജ്വാല" തെളിച്ച് പ്രതിജ്ഞ ചൊല്ലിയാണ് സംസ്ഥാനമൊട്ടുക്കും മിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സ്‌കൂളിനടുത്തുള്ള വീടുകളിൽ വയോജനങ്ങളെ സന്ദർശിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ പഞ്ചായത്തുതല വയോജന വികസന രേഖ,​ 338 പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്ക് കൈമാറി.

Advertisement
Advertisement