അണ്ടർ 17 വനിതാ ലോകകപ്പ്: കിരീടം സ്‌പെയിന് തന്നെ

Monday 31 October 2022 3:53 AM IST

നവി മുംബയ്: അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം സ്പെയിൻ നിലനിറുത്തി. ഫൈനലിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തിയാണ് തുടർച്ചയായ രണ്ടാം തവണയും സ്പെയിൻ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. നവി മുംബയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയം വേദിയായ ഫൈനലിൽ 82-ാം മിനിട്ടിൽ കൊളംബിയൻ ഡിഫൻഡർ അന മരിയ ഗുസ്മാൻ സപാറ്റയുടെ പിഴവിൽ ലഭിച്ച സെൽഫ് ഗോളാണ് സ്പെയിന് വിജയമൊരുക്കിയത്. ലൂസേഴ്സ് ഫൈനലിൽ ജർമനിയെ കീഴടക്കി നൈജീരിയ മൂന്നാം സ്ഥാനം സ്വന്തമാക്കി.

Advertisement
Advertisement