ലഹരി വിരുദ്ധ ബോധവത്ക്കരണ റാലി
വടകര: ഓർക്കാട്ടേരി കെ.കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ വായനശാലയുടെയും മണവാട്ടി സൗഹൃദം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. എടച്ചേരി എസ്.ഐ ആൻഫി റസൽ ആർ.കെ ഫ്ലാഗ് ഓഫ് ചെയ്തു. പി കിരൺജിത്ത്, പി. പി രതീശൻ, കെ.പി സിന്ധു, പി.കെ കുഞ്ഞിക്കണ്ണൻ, വയനാട് ഡി.ഇ.ഒ സുനിൽകുമാർ, ചോമ്പാല എ.ഇ.ഒ എം.ആർ വിജയൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ കെ.കെ ബാലകൃഷ്ണൻ, കെ.കെ ഹംസഹാജി, ഷിജീഷ് മഠത്തിൽ, വത്സൻ മഠത്തിൽ, സോമസുന്ദരൻ, രമേശ് ബാബു, കെ ശശികുമാർ എന്നിവർ പ്രസംഗിച്ചു. ഓർക്കാട്ടേരി എൽ.പി സ്കൂൾ ജെ.ആർ.സി യൂണിറ്റ്, ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂൾ ബാൻഡ് സംഘം, ഹിദായത്തുൽ മദ്രസ ദഫ് മുട്ട് സംഘം, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ റാലിയിൽ അണിചേർന്നു.