ശ്രീനാരായണ ഗുരുശ്രേഷ്ഠ പുരസ്കാരം മുജീബ് ജൈഹൂണിന്
Wednesday 02 November 2022 1:29 AM IST
കൊച്ചി: യു.എ. ഇയിലെ ഗുരുധർമ പ്രചാരണസഭ ഏറ്റവും മികച്ച ഗ്രന്ഥകാരന് ഏർപ്പെടുത്തിയ ശ്രീനാരായണ ഗുരുശ്രേഷ്ഠ പുരസ്കാരം മുജീബ് ജൈഹൂണിന് സമ്മാനിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ' സ്ളോഗൻസ് ഒഫ് ദ സെയ്ജ്" എന്ന ഗ്രന്ഥത്തിനാണ് പുര്കാരം. അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ' കനക നവതി 2022 " ആഘോഷവേദിയിൽ കൃഷിമന്ത്രി പി. പ്രസാദിന്റെ സാന്നിദ്ധ്യത്തിൽ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പുരസ്കാരം സമ്മാനിച്ചു, ചടങ്ങിൽ ശിവഗിരി മഠത്തിലെ സന്യാസിമാർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ. എ. റഹിം, ഗുരുധർമ പ്രചാരണ സഭ ഭാരവാഹികളായ കെ.പി. രാമകൃഷ്ണൻ, ശ്യാം പി. പ്രഭു, സുഭാഷ് ചന്ദ്ര, ഉന്മേഷ് ജയന്തൻ എന്നിവർ സംബന്ധിച്ചു.