ഭാരതമാതയിൽ കേരളപ്പിറവി ദിനാചരണം

Thursday 03 November 2022 12:31 AM IST

കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച കേരളപ്പിറവി ദിനാചരണവും മാതൃഭാഷാ വാരാചരണ ഉദ്ഘാടനവും ഗുൽമോഹർ പത്രപ്രകാശനവും എഴുത്തുകാരനും കോളമിസ്റ്റുമായ രാം മോഹൻ പാലിയത്ത് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ കെ.എം. അദ്ധ്യക്ഷനായി. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിമ്മിച്ചൻ കർത്താനം, മലയാള വിഭാഗം അദ്ധ്യക്ഷ ഡോ. ലിജി ജോസഫ്, ഫാ. വർഗീസ് പോൾ തൊട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അമ്പലപ്പുഴ സുരേഷ് വർമ്മയും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം തുള്ളലും നടന്നു. മലയാള വിഭാഗം അദ്ധ്യാപകരായ ഡോ. തോമസ് പനക്കളം, സൗമ്യ തോമസ്, ഫാ.അനീഷ് പോൾ, റംസിയ. എം.എ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement
Advertisement