ഹോർട്ടി​കോർപ്  കർഷകർക്ക്  നൽകാനുള്ളത്  2.5 കോടി​

Thursday 03 November 2022 1:41 AM IST
ഹോർട്ടി​കോർപ

കൊച്ചി: പഴവും പച്ചക്കറികളും വാങ്ങിയ വകയിൽ സംസ്ഥാനത്തെ കർഷകർക്ക് ഹോർട്ടികോർപ്പ് നൽകാനുള്ളത് രണ്ടരക്കോടി രൂപ. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധി​കം കുടി​ശി​ക. 1.56 കോടി രൂപ.

ഈ സാമ്പത്തിക വർഷം മാത്രം 24.27 കോടി രൂപയോളം വിറ്റുവരവുള്ളപ്പോഴാണ് കർഷകരുടെ വി​ള നൽകാത്തതെന്നാണ് ആക്ഷേപം.

തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും കൊവിഡ് വ്യാപനവുമൊക്കെയാണ് കുടിശികയ്ക്ക് ഇടയാക്കിയത്. പ്രതികൂല സാഹചര്യത്തിലും ഉത്പന്നങ്ങൾ സംഭരിക്കേണ്ടി വന്നു. വിതരണം തടസപ്പെട്ടതും തിരിച്ചടിച്ച് ആക്കം കൂട്ടി.

ഹോർട്ടികോർപ്പിന്റെ പ്രതിമാസ വിറ്റുവരവ് ശരാശരി നാല് കോടി രൂപയാണ്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് സ്വന്തം ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്നതാണ് രീതി. വിപണി ഇടപെടലിനായി സർക്കാരിൽ നിന്നുള്ള ധനസഹായം ലഭിക്കുന്ന മുറയ്ക്ക് കുടിശിക വിതരണം ചെയ്യുമെന്നാണ് ഹോർട്ടികോർപ്പിന്റെ വിശദീകരണം.

 മേഖല - നൽകാനുള്ളത് (തുക ലക്ഷത്തി​ൽ)

ആലപ്പുഴ- 5.79
തൃശൂർ- 0.29
ഗുരുവായൂർ- 2.93

ഹരിപ്പാട് -2.73
കോഴിക്കോട്- 6.98
കൊല്ലം- 7.47
കോട്ടയം- 6.51
മലപ്പുറം- 15.57
പാലക്കാട്- 24.82

കണ്ണൂർ- 4.99

 ഹോർട്ടികോർപ്പ് വരുമാനം- മാസം

(തുക കോടി​യി​ൽ)
ഏപ്രിൽ - 3.25
മെയ് -2.99

ജൂൺ- 3.41
ജൂലായ്- 3.62
ആഗസ്റ്റ് - 3.90
സെപ്തംബർ-7.10

..................................

സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹോർട്ടിക്കോർപ്പ് വഴി പഴവും പച്ചക്കറികളും നൽകുന്നുണ്ട്. ഒരുമാസത്തെ ക്രെഡിറ്റിലാണ് കൈമാറ്റം. എന്നാൽ പലപ്പോഴും ഇത്തരം സ്ഥാപനങ്ങളുടെ അടവ് വൈകുന്നതും കുടിശികയ്ക്ക് കാരണമാണ്. സർക്കാർ നല്ലൊരു തുക നീക്കിവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

അധി​കൃതർൻ, ഹോർട്ടിക്കോർപ്പ്

Advertisement
Advertisement