ഹോമിയോ ഫാർമസി കോഴ്‌സ് അലോട്ട്‌മെന്റ്

Thursday 03 November 2022 12:47 AM IST

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2022 വർഷത്തെ ഹോമിയോ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്റ് ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായും വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പേയ്‌മെന്റ് സ്ലീപ് ഏതെങ്കിലും ഫെഡറൽ ബാങ്കിന്റെ ശാഖയിൽ ഹാജരാക്കിയും 5ന് മുമ്പ് ഫീസ് ഒടുക്കണം. 7, 8,9 തീയതികളിൽ പ്രവേശന നടപടികൾ നടക്കുമെന്ന് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക് 0471 2560363, 2560364.

Advertisement
Advertisement