ക്ളൈമേറ്റ് അളന്ന് ഐവി​യും ജോയലും

Friday 04 November 2022 1:38 AM IST
ക്ളൈമേറ്റ് അളന്ന് ഐവി​യും ജോയലും

കൊച്ചി: കാലാവസ്ഥ വ്യതിയാനവും മഴയുടെയും കാറ്റിന്റെയും തീവ്രതയും പഠിപ്പിക്കുന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മാതൃകയുമായി വിദ്യാർത്ഥികൾ. പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കിയാണ് ജി.എച്ച്.എസ്.എസ് മൂക്കന്നൂരിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളായ ഐവി മരിയ, ജോയൽ ജോണി എന്നിവർ മാതൃക നിർമ്മിച്ചത്.

ദിവസവും അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കാനും രേഖപ്പെടുത്താനും കാലാവസ്ഥാ വിവരങ്ങൾ തയ്യാറാക്കാനും ഇതുവഴി കഴിയും. സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായാണ് പൊതു വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകളിൽ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. മഴയുടെ തോത് അളക്കുന്ന മഴമാപിനി, താപനില അറിയുന്ന തെർമോമീറ്ററുകൾ, അന്തരീക്ഷ ആർദ്രത അളക്കുന്ന വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, കാറ്റിന്റെ ദിശ അറിയുന്ന വിൻഡ് വെയ്ൻ, കാറ്റിന്റെ വേഗം അറിയുന്ന കപ്പ് കൗണ്ടർ അനിമോമീറ്റർ തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങളുടെ മാതൃകയാണ് വിദ്യാർത്ഥികൾ ഒരുക്കിയത്. സംസ്ഥാനത്തെ 250 ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ഈ മാതൃകയിലാണ് വെത‌ർ സ്റ്റേഷൻ നിർമ്മിക്കുന്നത്.

Advertisement
Advertisement