കേരള സർവകലാശാല: ഇന്ന് നിർണായക സെനറ്റ് യോഗം

Friday 04 November 2022 1:45 AM IST

തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേരുന്ന കേരള സർവകലാശാല സെനറ്റ് യോഗം ഗവർണർക്കെതിരായുള്ള മുൻ നിലപാട് പുനഃപരിശോധിക്കുന്ന പ്രമേയം ചർച്ചചെയ്യും. വി.സി തിരഞ്ഞെടുപ്പിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്ര് പ്രതിനിധിയെ നിശ്ചയിക്കുന്നത് അജൻഡയിലില്ല. ഗവർണർ പുറത്താക്കിയ 15 സെനറ്റംഗങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനാവില്ല. സെനറ്റിന്റെ പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ആഗസ്റ്റ് 20ന് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തിൽ ഉറച്ചുനിൽക്കണോ പിൻവലിക്കണോ എന്ന ഒറ്റ അജൻഡ മാത്രമാവും സെനറ്റിലുണ്ടാവുക. സർവകലാശാല ആക്ടിലെ സെക്ഷൻ 20(4) പ്രകാരം അജൻഡയ്ക്ക് പുറത്തുള്ള ഒരിനവും സെനറ്റ് യോഗത്തിൽ പരിഗണിക്കാനാവില്ല.

Advertisement
Advertisement