സംയുക്ത സൈനിക കുടുംബ പ്രതിഷേധ മാർച്ച് ഇന്ന്

Friday 04 November 2022 1:37 AM IST

കൊല്ലം: കിളികൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരനെയും മർദ്ദിച്ച നടപടിക്കെതിരെയും സൈനികർക്കും വിമുക്തഭടൻമാർക്കുമെതിരെ പൊലീസിന്റെ അതിക്രമങ്ങൾക്കെതിരെയും സൈനിക, ​അർദ്ധ സൈനിക, വിമുക്ത സൈനികരുടെ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് സംയുക്ത സൈനിക കുടുംബ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. പീരങ്കി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് കർബല, റെയിൽവേ സ്റ്റേഷൻ വഴി സി​റ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ സമാപിക്കും. ജില്ലയിലെ എല്ലാ സൈനിക ​- അർദ്ധ സൈനിക - വിമുക്ത സൈനികരുടെ സംഘടന അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുൾപ്പെടെ ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് ക്വയിലോൺ മല്ലു സോൾജിയേഴ്സ് പ്രസിഡന്റ് രജിത്ത് പനവിള, സെക്രട്ടറി അനീഷ് ഫിലിപ്പ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement