ജില്ലയിൽ വിതരണത്തിന് 2447 പട്ടയങ്ങൾ

Saturday 05 November 2022 2:30 AM IST

തൃക്കാക്കര: പട്ടയമേളയുടെ ഭാഗമായി ജില്ലയിൽ 2,447 പട്ടയങ്ങൾ വിതരണം ചെയ്യും. ഇതിൽ 359 എണ്ണം ദേവസ്വം പട്ടയങ്ങളാണ്. 297 പട്ടയങ്ങൾ പട്ടയമേളയിൽ തന്നെ വിതരണം ചെയ്തിരുന്നു. ശേഷിക്കുന്നവ വരുംദിവസങ്ങളിൽ ഭൂവുടമകൾക്ക് കൈമാറും. ദേവസ്വം പട്ടയങ്ങളുടെ വിതരണം കളക്ടർ ഡോ. രേണുരാജ് നിർവഹിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ 29 പട്ടയങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ജെസ്സി ജോൺ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement