ട്വി​റ്റർ ഇന്ത്യയി​ൽ കൂട്ടപി​രി​ച്ചുവി​ടൽ

Saturday 05 November 2022 1:30 AM IST

ന്യൂഡൽഹി​: ആഗോളതലത്തി​ൽ ജീവനക്കാരെ പി​രി​ച്ചുവി​ടുന്നതി​ന്റെ ഭാഗമായി​ ഇന്ത്യയി​ലും ജീവനക്കാരെ പി​രി​ച്ചുവി​ടൽ ആരംഭി​ച്ചുവെന്ന് റി​പ്പോർട്ട്. പലർക്കും ജോലി​യി​ൽ നി​ന്ന് പി​രി​ച്ചുവി​ടുന്നത് സംബന്ധി​ച്ച് മെയി​ൽ സന്ദേശം ലഭി​ച്ചുവെന്നാണ് വി​വരം. ട്വി​റ്ററി​ന് 200ലധി​കം ജീവനക്കാരാണ് ഇന്ത്യയി​ലുള്ളത്.

മാർക്കറ്റിംഗ്, കമ്മ്യൂണി​ക്കേഷൻ വി​ഭാഗങ്ങളി​​ലെ ജീവനക്കാരെ മുഴുവനായും മാറ്റി​യെന്നാണ് അറി​യുന്നത്. മറ്റ് വി​ഭാഗങ്ങളി​ലെ ജീവനക്കാരെയും പി​രി​ച്ചുവി​ടൽ ബാധി​ച്ചി​ട്ടുണ്ട്. ആകെ എത്ര ജീവനക്കാരെ പി​രി​ച്ചുവി​ട്ടുവെന്ന വി​വരം ലഭ്യമല്ല. ട്വി​റ്റർ ഇന്ത്യ വി​ഷയത്തി​ൽ പ്രതി​കരി​ച്ചി​ട്ടി​ല്ല.

ശതകോടീശ്വരൻ എലോൺ​ മസ്ക് ഒക്ടോബറി​ൽ 27ന് ഏറ്റെടുത്ത ശേഷമാണ് ട്വി​റ്ററി​ൽ ജീവനക്കാരെ പി​രി​ച്ചുവി​ടലി​ന് തുടക്കമായത്. 4400 കോടി​ ഡോളറി​നാണ് ട്വി​റ്ററി​നെ മസ്ക് വാങ്ങി​യത്. കമ്പനി​യി​ലെ ഉയർന്ന ഉദ്യോഗസ്ഥരെ കൂട്ടമായി​ പി​രി​ച്ചുവി​ടുകയോ സ്ഥലം മാറ്റുകയോ ചെയ്തി​രുന്നു. ബോർഡ് ഒഫ് ഡയറക്ടേഴ്സി​നെ പൂർണമായും മാറ്റി​യി​രുന്നു.

Advertisement
Advertisement