പെൻഷൻപ്രായം 60 ആക്കിയത് നിറുത്തിവച്ച് ഉത്തരവിറങ്ങി

Saturday 05 November 2022 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിലേതിന് സമാനമായി അറുപതാക്കി ഏകീകരിച്ച നടപടി നിറുത്തിവച്ച് സർക്കാർ ഉത്തരവായി. ഓരോ പൊതുമേഖലാസ്ഥാപനത്തിന്റെയും നിലവിലെ സ്ഥിതി വിശദമായി പരിശോധിച്ച് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കും. നടപടി പാടേ റദ്ദാക്കുകയില്ലെന്നാണിത് വ്യക്തമാക്കുന്നത്. അറുപതാക്കി ഏകീകരിച്ച തീരുമാനം മരവിപ്പിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

Advertisement
Advertisement