ഇ.പി.എഫ് പെൻഷൻ 4000 രൂപയ്ക്ക് മേലെങ്കിൽ ക്ഷേമപെൻഷനില്ല

Sunday 06 November 2022 4:43 AM IST

തിരുവനന്തപുരം: കേന്ദ്ര,സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളിൽ എക്സിക്യൂട്ടീവ് സ്റ്റാഫ് തസ്തികകളിൽ നിന്ന് വിരമിച്ചവർക്ക് 4000രൂപയ്ക്ക് മേൽ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകേണ്ടെന്ന് സർക്കാർ ഉത്തരവിറക്കി. 4000രൂപയ്ക്ക് താഴെ ലഭിക്കുന്നവർക്ക് 600രൂപ പ്രതിമാസം നൽകും. ഇവർക്ക് ക്ഷേമനിധിബോർഡ് പെൻഷൻ തുടർന്നും ലഭിക്കും. എന്നാൽ, 4000 രൂപയ്ക്ക് മുകളിലെങ്കിൽ 600 രൂപയേ ക്ഷേമനിധി പെൻഷൻ കിട്ടൂ. പെൻഷൻകാരുടെ ലിസ്റ്റ് തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കാൻ ഇൻഫർമേഷൻ കേരള മിഷനെയും അതത് ക്ഷേമനിധി ബോർഡ് സി.ഇ.ഒമാരെയും ചുമതലപ്പെടുത്തി.

Advertisement
Advertisement