മഹാരാജാസ് കോളേജ് നാളെ തുറക്കും

Sunday 06 November 2022 12:21 AM IST

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കും.

കോളേജ് കാമ്പസിൽ വൈകിട്ട് ആറുമണിക്ക് ശേഷം ഒരു വിദ്യാർത്ഥിയെയും തുടരാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ വി.എസ്. ജോയി പറഞ്ഞു. അടുത്ത ഒരാഴ്ചയോളം കോളേജിലെ സെൻട്രൽ സർക്കിളിൽ പൊലീസ് സംരക്ഷണമുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ സ്റ്റാഫ് കൗൺസിൽ കൂടി തുടർനടപടികൾ തീരുമാനിക്കും. കോളേജ് അടച്ച ദിവസങ്ങളിലെ ഇന്റേണൽ പരീക്ഷകൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും.

Advertisement
Advertisement