ശബരിമല റോഡ് നിർമ്മാണം: മഴ വില്ലൻ

Sunday 06 November 2022 12:24 AM IST

തിരുവനന്തപുരം: മണ്ഡലകാലത്തിന് മുമ്പ് ശബരിമല റോഡുകളുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാൻ നിശ്ചയിച്ച സമയ പരിധി അവസാനിക്കാനിരിക്കെ തുലാമഴ വില്ലനായി. പ്രതികൂല കാലാവസ്ഥയിലും വരുന്ന പത്ത് ദിവസത്തിനകം പരമാവധി പണികൾ തീർക്കാനാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ശ്രമം. പൊതുമരാമത്ത് സെക്രട്ടറി, ചീഫ് എൻജിനിയർ എന്നിവർ പ്രവൃത്തികളുടെ ദൈനംദിന പുരോഗതി മന്ത്രിയുടെ ഓഫീസിനെ അറിയിക്കുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ 19 റോഡുകളുടെയും അയൽ ജില്ലകളിലെ പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികളാണ് മണ്ഡല സീസണിന് മുമ്പ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നത്. പൊതുമരാമത്ത്

മേജർ വർക്കുകളിലൊന്നായ ആങ്ങാമൂഴി-പ്ളാപ്പള്ളി 7 കിലോമീറ്റർ റോഡ് ഒരു ലെയർ ബി.എം ആൻഡ് ബി.സി ചെയ്തെങ്കിലും മറ്റ് ജോലികൾ അവശേഷിക്കുകയാണ്. നിലയ്ക്കൽ കുടിവെള്ള പദ്ധതിക്കായി 2019ൽ വാട്ടർ അതോറിട്ടി ഏറ്റെടുത്ത റോഡ് കഴിഞ്ഞമാസമാണ് വിട്ടുകിട്ടിയത്. ഇത് ഉൾപ്പെടെ ശബരിമലയിലേക്ക് നേരിട്ടുള്ള 19 റോഡുകളിലും ഏഴ് സപ്ലിമെന്ററി റോഡുകളിലുമാണ് മണ്ഡലകാലത്തിന് പണി പൂത്തീകരിക്കാൻ തീരുമാനിച്ചിരുന്നത്. മറ്റ് റോഡുകളിൽ പാച്ച് വർക്കുകൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ട്.

തീർത്ഥാടകർക്ക് താമസിക്കാൻ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ റൂംബുക്കിംഗ് സംവിധാനവും വരുന്ന ആഴ്ചയോടെ പ്രവർത്തന സജ്ജമാകും.

Advertisement
Advertisement