നഴ്‌സിംഗ് ഓഫീസർ ഒഴിവ്

Saturday 05 November 2022 10:59 PM IST

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും, കരിമലയിലുമായി പ്രവർത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇ.എം.സി) ദിവസവേതനത്തിൽ പുരുഷ നഴ്‌സിംഗ് ഓഫീസർമാരെ ആവശ്യമുണ്ട്. 24 ഒഴിവുണ്ട്.
അംഗീകൃത കോളേജിൽ നിന്ന് ജനറൽ നേഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ്.സി. നഴ്‌സിംഗ് പാസായവരും, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുൻ വർഷങ്ങളിൽ ഈ സേവനം നടത്തിയിട്ടുളളവർക്ക് മുൻഗണന. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പും, മുൻ ജോലി പരിചയ സർട്ടിഫിക്കറ്റുമായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണം. ഫോൺ: 9188 166 512

Advertisement
Advertisement