സപ്ലൈകോ അരി വണ്ടി ഏഴിനും എട്ടിനും ജില്ലയിൽ

Saturday 05 November 2022 11:06 PM IST

പത്തനംതിട്ട : പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ അരിവണ്ടി ഏഴിനും എട്ടിനും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും. സപ്ലൈകോ ഔട്ട്‌ലെറ്റിൽ നിന്ന് സബ്‌സിഡി നിരക്കിൽ അരി വാങ്ങാത്തവർക്ക് റേഷൻ കാർഡ് ഒന്നിന് 10 കിലോഗ്രാം അരി (ജയ അരി 25 രൂപ, മട്ട അരി 24 രൂപ, പച്ചരി 23 രൂപ) സബ്‌സിഡി നിരക്കിൽ ലഭിക്കും.
അരിവണ്ടി സഞ്ചരിക്കുന്ന ഓരോ താലൂക്കിലെയും സ്ഥലങ്ങളും സമയവും:
ഏഴിന്, കോഴഞ്ചേരി താലൂക്ക് മുണ്ടുകോട്ടയ്ക്കൽ രാവിലെ 8.30, കല്ലേലിമുക്ക് 10.30, നെല്ലിക്കാല 12.30, നീർവിളാകം 3.00, പ്രക്കാനം വൈകുന്നേരം 5.. ഏഴിന്, അടൂർ താലൂക്ക്: ചന്ദനപ്പള്ളി രാവിലെ 8.30, അങ്ങാടിക്കൽ 10.15, ഒറ്റത്തേക്ക് 12.30, തേപ്പുപാറ 3 , പെരിങ്ങനാട് പുത്തൻചന്ത വൈകുന്നേരം 5.30.
ഏഴിന്, റാന്നി താലൂക്ക്: പെരുമ്പുഴ രാവിലെ 8, അങ്ങാടി 8.45, വാഴക്കുന്നം 10, ചെറുകോൽപ്പുഴ 11.30, മോതിരവയൽ 12.15, വടശേരിക്കര 1.30, പെരുനാട് 2.45, അത്തിക്കയം 3.30, വെച്ചൂച്ചിറ 4.45.
എട്ടിന്, കോന്നി താലൂക്ക്: കുമ്പഴ വടക്ക് രാവിലെ 8.10, കുമ്പഴ, 8.30, അതുമ്പുംകുളം 10.30, മെഡിക്കൽ കോളേജ് 12 , ചെങ്ങറ 2 , ഞക്കുനിലം 3.30, വയലാവടക്ക് വൈകുന്നേരം 5.
എട്ടിന്, തിരുവല്ല താലൂക്ക്: നന്നൂർ രാവിലെ 8.30, നെല്ലിമല 10.30, കല്ലൂപ്പാറ 12. , പുളിന്താനം 2.30, മുട്ടത്തുമാവ് വൈകുന്നേരം 5.
എട്ടിന്, അടൂർ താലൂക്ക്: ആതിരമല രാവിലെ 8.30, ചേരിക്കൽ 10.15, മങ്ങാരം 12.15, കടയ്ക്കാട് 3 , പാറക്കര വൈകുന്നേരം 5.30.

Advertisement
Advertisement