മന്ത്രവാദത്തിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

Sunday 06 November 2022 2:14 AM IST

തച്ചമ്പാറ: അമ്പലത്തിന്റെ പേരിൽ മന്ത്രവാദം നടത്തുന്നുവെന്ന ആക്ഷേപവുമായി ചൂരിയോട്ടിലെ കേന്ദ്രത്തിലേയ്ക്ക് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി റാഷിദ്, ട്രഷറർ ശരത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ഷാജ്‌മോഹൻ, ചൂരിയോട് വാർഡ് മെമ്പർ അബൂബക്കർ മുച്ചിരിപ്പാടം, സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കെ.കെ. നാരായണൻ, മാട്ടം വാർഡ് മെമ്പർ ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement